ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനാകള്‍ ചരിഞ്ഞു; പാലക്കാട് - കോയമ്പത്തൂര്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു

ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനാകള്‍ ചരിഞ്ഞു; പാലക്കാട് - കോയമ്പത്തൂര്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു

പാലക്കാട്: ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനാകള്‍ ചരിഞ്ഞു. കോയമ്പത്തൂരിനടുത്ത് നവക്കരയിലാണ് അപകടം. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ആനകള്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തമിഴ്നാട് കേരള അതിര്‍ത്തിയില്‍ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. ഇതേതുടര്‍ന്ന് പാലക്കാട് കോയമ്പത്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.