വാഷിങ്ടണ്‍: ലോകത്ത് ഒമിക്രോണ്‍ കോവിഡ് വകഭേദം ആശങ്കയായി പടരുന്നതിനിടെ ആശ്വാസ വാര്‍ത്തയുമായി നോവാവാക്‌സ്. പുതിയ കോവിഡ് വകഭേദത്തിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് കമ്പനി.
പുതിയ വാക്സിനെതിരായ സ്പൈക്ക് പ്രോട്ടീന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു. നോവാവാക്സിന്റെ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്തോനേഷ്യയും ഫിലിപ്പീന്‍സും കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിരുന്നു.
വര്‍ഷാവസാനത്തോടെ യു.എസിലും വാക്‌സിന്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. യുറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയും കാനഡയും വാക്‌സിന്‍ അംഗീകാരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.