'റഷ്യ ഉയര്‍ത്തുന്ന ഭീഷണി അതീവ ഗൗരവതരം': ബ്രിട്ടീഷ് സംയുക്ത സൈനിക മേധാവി ജനറല്‍ നിക് കാര്‍ട്ടര്‍

'റഷ്യ ഉയര്‍ത്തുന്ന ഭീഷണി അതീവ ഗൗരവതരം': ബ്രിട്ടീഷ് സംയുക്ത സൈനിക മേധാവി ജനറല്‍ നിക് കാര്‍ട്ടര്‍

ലണ്ടന്‍: ബ്രിട്ടന് ഏറ്റവും വലിയ ഭീഷണിയാണു റഷ്യയെന്ന് , സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് സംയുക്ത സൈനിക മേധാവി ജനറല്‍ നിക് കാര്‍ട്ടര്‍. 'ഇന്ന് ആധുനികമായ എല്ലാ മേഖലകളിലും റഷ്യയുടേയും ചൈനയുടേയും ഭീഷണികള്‍ നിസാരമല്ല.' - അദ്ദേഹം പറഞ്ഞു.

'2014 ലാണ് ഞാന്‍ സൈനിക മേധാവിയായത്. വിഘടന വാദമാണോ റഷ്യയാണോ വലിയ വെല്ലുവിളി എന്ന് ആ സമയത്ത് ചര്‍ച്ച നടന്നിരുന്നു. അന്ന് വിഘടവാദവും അതുയര്‍ത്തുന്ന അക്രമങ്ങള്‍ക്കുമാണ് മുന്‍തൂക്കം കൊടുത്തത്. എന്നാല്‍ 2018 ല്‍ സ്‌ക്രിപാല്‍ കുടുംബത്തിന് നേരെയുണ്ടായ ആക്രമണമാണ് മാറ്റി ചിന്തിപ്പിച്ചത്. റഷ്യയുടെ മുന്‍ രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന സെര്‍ഗേ സ്‌ക്രിപാലിനേയും കുടുംബത്തേയും റഷ്യന്‍ ചാരന്മാര്‍ ബ്രിട്ടനിലെ സാലിസ്ബറിയില്‍ വെച്ചാണ് വിഷം നല്‍കി കൂട്ടക്കൊല ചെയ്തത്. റഷ്യയാണ് പ്രധാന ഭീഷണി എന്ന് അന്നാണ് തിരിച്ചറിഞ്ഞത്.'- ജനറല്‍ നിക് കാര്‍ട്ടര്‍ ചൂണ്ടിക്കാട്ടി.

റഷ്യയും ചൈനയും ഭരണമുപയോഗിച്ച എല്ലാ ആയുധങ്ങളും പുറത്തെടുത്തു പ്രയോഗിക്കും. ഒരു തുറന്ന യുദ്ധത്തിന് സാദ്ധ്യതയില്ലാത്തതിനാല്‍ അവര്‍ക്ക് നിരവധി മറ്റു മാര്‍ഗ്ഗങ്ങളുണ്ടെന്നും കാര്‍ട്ടര്‍ മുന്നറിയിപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.