കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതിനു വേണ്ടി വിവിധ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ 'എക്ലേസിയ യുണൈറ്റഡ് ഫോറ'ത്തിന്റെ (ഇ.യു ഫോറം) ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാദിനം സംഘടിപ്പിക്കുന്നു.
നവംബര്‍ 30 ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തുള്ള സെന്റ് ജോര്‍ജ് ചര്‍ച്ച് പാരീഷ് ഹാളിലാണ് രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് വരെ പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത്.
വിവിധ ക്രൈസ്തവ സഭകളുടെ തലവന്മാരെയും ബിഷപ്പുമാരെയും വൈദികരേയും പാസ്റ്റര്‍മാരേയും പ്രാര്‍ത്ഥനാ ദിനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഇ.യു ഫോറം ചെയര്‍മാന്‍ റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍, ജനറല്‍ സെക്രട്ടിറി അഡ്വ. സോണു അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണി നേരിടുന്ന എല്ലാ ജില്ലകളില്‍ നിന്നും സാധിക്കുന്നിടത്തോളം ആളുകള്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.