തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ചില അധ്യാപകര്‍ വാക്‌സീനെടുക്കാതെ സ്‌കൂളില്‍ വരുന്നുണ്ട്. അധ്യാപകരുടെ ഈ നടപടി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
47 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ആരോഗ്യത്തിന്റെ പ്രശ്‌നമാണ്, കേരളത്തിന്റെ ആരോഗ്യത്തിന്റെ പ്രശ്‌നമാണ്. വകഭേദങ്ങള്‍ പല രൂപത്തില്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളരെ കര്‍ശന മുന്നൊരുക്കങ്ങള്‍ എടുത്തെങ്കില്‍ മാത്രമേ പ്രതിരോധിക്കാനാകൂ. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എന്തുവേണമെങ്കിലും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.