കണ്ണൂര്‍ : കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനമാണ് പുറത്താക്കാന്‍ കാരണം. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് പുറത്താക്കിയ വിവരം പരസ്യപ്പെടുത്തിയത്.
തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഔദ്യോഗിക പാനലിനെതിരെ സ്വന്തം പാനല്‍ അവതരിപ്പിച്ച് മത്സരിക്കുന്നതാണ് അടിയന്തര നടപടിക്ക് ഇടയാക്കിയത്.
ബ്രണ്ണന്‍ കോളേജ് വിഷയത്തില്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരും തമ്മില്‍ വാക്‌പോര് നടന്നപ്പോള്‍ മമ്പറം ദിവാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ തിരുത്തി രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ പക്വത കാണിക്കണമെന്നാണ് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്. ഈ സംഭവങ്ങളോടെ മമ്പറം പാര്‍ട്ടിയില്‍ പ്രമുഖരുടെ കണ്ണിലെ കരടായി മാറിയിരുന്നു.