ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അന്തിമ സൂര്യഗ്രഹണം ഡിസംബര്‍ നാലിനാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു; ചന്ദ്രഗ്രഹണത്തിന് പിന്നാലെ കൃത്യം 15 ദിവസം അകലെ. ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണമാകും ഡിസംബര്‍ നാലിലേത്. ചന്ദ്രഗ്രഹണത്തിന് മുമ്പോ ശേഷമോ രണ്ടാഴ്ചത്തെ ദൈര്‍ഘ്യത്തിലാകും സൂര്യഗ്രഹണം എപ്പോഴും സംഭവിക്കുന്നത്.
സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ നീങ്ങുമ്പോഴാണ് സൂര്യഗ്രഹണമുണ്ടാകുന്നത്.സൂര്യ രശ്മിയുടെ പ്രവാഹം തടഞ്ഞ് ചന്ദ്രന്റെ നിഴല്‍ ആ സമയത്ത് ഭൂമിയില്‍ പതിക്കും. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലായിരിക്കുന്നിടത്തേ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകൂ. സൂര്യഗ്രഹണത്തിന്റെ യുട്യൂബ് സംപ്രേഷണം ിമമെ.ഴീ്/ഹശ്‌ല ല്‍ ലഭിക്കുമെന്നു നാസ അറിയിച്ചു. അന്റാര്‍ട്ടിക്കയില്‍ ആയിരിക്കും സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാവുക.
ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍നിന്നും ഭാഗിക ഗ്രഹണം ദൃശ്യമാവും. ഭൂമിയുടെ ഉപരിതലത്തിലുടനീളം സൂര്യഗ്രഹണത്തിന്റെ പാത കാണിക്കുന്ന ഒരു സംവേദനാത്മക മാപ്പ് നാസ പ്രസിദ്ധീകരിച്ചു.ഗ്രഹണം ഇന്ത്യയില്‍നിന്ന് ദൃശ്യമാവില്ല.തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുടെ തെക്കേ അറ്റത്തുള്ള ആകാശം നോക്കുന്നവര്‍ക്ക് ഗ്രഹണത്തിന്റെ ഭാഗികഘട്ടങ്ങള്‍ കാണാന്‍ കഴിയും.