സഭയില്‍ സമാധാനത്തിന്റെ പുതുയുഗപ്പിറവി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭയില്‍ സമാധാനത്തിന്റെ പുതുയുഗപ്പിറവി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സീറോ മലബാര്‍ സഭയില്‍ നവീകരിച്ച കുര്‍ബാന ക്രമവും ഏകീകൃത അര്‍പ്പണ രീതിയും നിലവില്‍ വന്ന ഞായറാഴ്ച സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നു.

കൊച്ചി: നവീകരിച്ച കുര്‍ബാന ക്രമവും ഏകീകൃത അര്‍പ്പണ രീതിയും നിലവില്‍ വന്നതോടെ സഭയില്‍ സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണ് സാധ്യമായതെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

നവീകരിച്ച കുര്‍ബാന ക്രമവും ഏകീകൃത അര്‍പ്പണ രീതിയും നിലവില്‍ വന്ന ആരാധനക്രമ വത്സരത്തിന്റെ ആദ്യ ദിനമായ ഞായറാഴ്ച സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

സഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകണമെന്നത് ദൈവ തീരുമാനമാണ്. വിശുദ്ധ കുര്‍ബാന ദൈവത്തിന്റെ വലിയ ദാനമാണ്. പരിപൂര്‍ണ ഐക്യത്തിനായി കാത്തിരിക്കേണ്ടി വന്നാല്‍ അതിനും നാം തയാറാകണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.

കൂരിയ ചാന്‍സിലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, കൂരിയായിലെ മറ്റു വൈദികര്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു. ലോകമെങ്ങുമുള്ള സഭയിലെ വിശ്വാസികള്‍ക്കായി ദിവ്യബലിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു.





ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.