ഇറാഖില്‍ വീണ്ടും ഐ.എസ് ഭീകരാക്രമണം; അഞ്ച് ഖുര്‍ദിഷ് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ വീണ്ടും ഐ.എസ് ഭീകരാക്രമണം; അഞ്ച് ഖുര്‍ദിഷ് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു


ബാഗ്ദാദ് : ഇറാഖില്‍ വീണ്ടും ഐ എസ് ഭീകരാക്രമണം. ഖുര്‍ദിസ്ഥാനില്‍ നിന്നുള്ള അഞ്ച് പെഷ്മെര്‍ഗ സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ദിയാല പ്രവിശ്യയിലായിരുന്നു സംഭവം. ഖുര്‍ദിസ്ഥാന്‍ പ്രാദേശിക ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്.

ഡയേഷ് വിഭാഗത്തിലുള്ള ഐ എസ് ഭീകരരാണ് റോഡിനരികില്‍ ബോംബ് സ്ഥാപിച്ച്് ഐഎസ് ഭീകരര്‍ സൈനികരെ ആക്രമിച്ചത്. തുടര്‍ന്ന് ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ സൈനികരെ രക്ഷിക്കാന്‍ പോകുന്നതിനിടെ മറ്റ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. ഇരകളെ വഞ്ചിച്ച് ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തുന്ന രീതി നേരത്തെയും ഐഎസ് ഭീകരര്‍ നടപ്പിലാക്കിയിട്ടുണ്ട്.

ആക്രമണത്തില്‍ ഖുര്‍ദിസ്ഥാന്‍ പ്രദേശിക ഭരണകൂടം പ്രസിഡന്റ് നെചിര്‍വാന്‍ ബര്‍സാനി അനുശോചനം അറിയിച്ചു. പെഷ്മെര്‍ഗ ധീര യോദ്ധാക്കള്‍ കൊല്ലപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ടെന്നും ആക്രമണം നടത്തിയ ഐഎസ് ഭീകരരെ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരന്തരമായി ആക്രമണം നടത്തുന്നതിലൂടെ ഐ എസ് ഭീകരര്‍ ലോകത്തിന് ഭീഷണിയായിരിക്കുകയാണ്. അതിനാല്‍ ഇറാഖ് സൈന്യവും പെഷ്മെര്‍ഗയും സംയുക്തമായി ഐഎസിനെതിരെ പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.