ബംഗ്ലാദേശിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നു ; കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി

ബംഗ്ലാദേശിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നു ; കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി

കൊൽക്കത്ത : ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിൽ ന്യൂനപക്ഷ ഹിന്ദു സമുദായത്തിനെതിരായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ലോക സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി അടിയന്തരമായി ഈ വിഷയത്തിൽ ഇന്ത്യ ഇടപെടണം എന്ന് ആവശ്യപ്പെട്ടു . ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും ബംഗ്ലാദേശിലെ ഹിന്ദു കുടുംബങ്ങൾ മതമൗലികവാദികളുടെ ആക്രമണത്തിനും കൊള്ളയ്ക്കും ഇരയായിത്തീർന്നുവെന്നും സമീപകാല മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിൽ ഇസ്ലാമിനോടുള്ള അനാദരവ് ആരോപിച്ച് ബംഗ്ലാദേശിലെ 15 ഹിന്ദു ക്ഷേത്രങ്ങളെങ്കിലും അക്രമണത്തിനിരയായി . ചില പ്രദേശങ്ങളിൽ  ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടു എന്നും ധാക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു . ബംഗ്ലാദേശിലെ ബ്രഹ്മൻബർഹിയ ജില്ലയിലെ നസിർനഗറിലെ ക്ഷേത്രങ്ങൾ,  ഞായറാഴ്ച നശിപ്പിക്കപ്പെട്ടുവെന്നും ഹിന്ദുക്കൾ ഉൾപ്പെടുന്ന പ്രദേശത്തെ നൂറിലധികം വീടുകൾ കൊള്ളയടിക്കപ്പെട്ടുവെന്നും  റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തിൽ ഹബീഗഞ്ചിലെ മാധാപൂരിലെ രണ്ട് ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസിസും ദൃക്‌സാക്ഷികളും സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യൻ സർക്കാർ ഫ്രഞ്ച് പ്രശ്‌നത്തിൽ സ്വീകരിച്ച നിലപാടിന്റെ പ്രതികാരമെന്ന നിലയിയിലാണ് ബംഗ്ലാദേശിലെ ഹിന്ദു കുടുംബങ്ങളെ മതമൗലികവാദികൾ ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യൻ സർക്കാർ ബംഗ്ലാദേശ് സർക്കാരുമായി എത്രയും വേഗം പ്രശ്‌നം ചർച്ച ചെയ്‌തു കൂടുതൽ അക്രമങ്ങൾ ഒഴിവാക്കണമെന്നു ആദിർ രഞ്ജൻ ചൗധരി പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.