ഇടുക്കി അടക്കമുള്ള ഡാമുകള്‍ വിദഗ്ധ സംഘം ഈ ആഴ്ച പരിശോധിക്കും

 ഇടുക്കി അടക്കമുള്ള ഡാമുകള്‍ വിദഗ്ധ സംഘം ഈ ആഴ്ച പരിശോധിക്കും

ഇടുക്കി: ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ വിദഗ്ദ സംഘം പരിശോധിക്കും. ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാന്‍ റിട്ടയേര്‍ഡ് ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഡാം സേഫ്റ്റിയിലെയും കെഎസ്ഇബിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പരിശോധന.

മലങ്കര, കുളമാവ്, ഇടുക്കി അണക്കെട്ടുകള്‍ പരിശോധിക്കും. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താനാണ് പരിശോധന. വ്യാഴാഴ്ച രാവിലെ മലങ്കര അണക്കെട്ട് ആദ്യം പരിശോധിക്കും. സ്‌ക്കൂളിന്റെ കളിസ്ഥലത്തിനായി സ്ഥലം വിട്ടുകൊടുക്കണമെന്ന ആവശ്യം ഉയര്‍ന്ന ഭാഗവും പരിശോധിക്കും. തുടര്‍ന്ന് കുളമാവ് അണക്കെട്ടും പരിശോധിക്കും. ഡാമിനു സമീപം മണ്ണിടിച്ചില്‍ ഉണ്ടായത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇതിനുള്ള മറുപടി നല്‍കുന്നതിനും കൂടിയാണ് കളമാവില്‍ പരിശോധന നടത്തുക. വെള്ളിയാഴ്ചയായിരിക്കും സംഘം ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ പരിശോധിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.