ഭുവനേശവര്‍: ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ കരുത്തരായ ബെല്‍ജിയത്തിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തി നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ സെമി ഫൈനലില്‍ കടന്നു. ഏകപകീഷിയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ വിജയം.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം വേദിയായ മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടര്‍റില്‍ ഷര്‍ദാനന്ദ തിവാരിയാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. 21-ാം മിനിട്ടില്‍ കിട്ടിയ പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് തിവാരിയുടെ ഗോള്‍ വന്നത്. ഗോള്‍ കീപ്പര്‍ പവന്റെ മികച്ച സേവുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
2016 ലെ ഫൈനലില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യൻമാരായത്. നാളെ നടക്കുന്ന സെമിയില്‍ ജര്‍മ്മനിയാണ് ഇന്ത്യയുടെ എതിരാളികള്‍. ആറ് തവണ ചാമ്പ്യൻമാരായ ടീമാണ് ജര്‍മ്മനി.