കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന ശമ്പളം 81,800 രൂപ

കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക്  അടിസ്ഥാന ശമ്പളം 81,800 രൂപ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ ആയിരിക്കും. അനുവദനീയമായ ഡി.എ, എച്ച്.ആർ.എ എന്നിവയും 10 ശതമാനം ഗ്രേഡ് പേയും അനുവദിക്കും.

പരിശീലന കാലയളവിൽ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കൺസോളിഡേറ്റഡ് തുകയായി അനുവദിക്കും. മുൻ സർവീസിൽ നിന്ന് കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതൽ അത് അനുവദിക്കും.

പരിശീലനം പൂർത്തിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻ സർവീസിൽനിന്നു വിടുതൽ ചെയ്തുവരുന്ന ജീവനക്കാർ ഈ തീയതിയിൽ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കാൾ കൂടുതലാണെങ്കിൽ കൂടുതലുള്ള ശമ്പളം അനുവദിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.