വസീറിസ്ഥാന്‍ ചാവേര്‍ ആക്രമണം:പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

വസീറിസ്ഥാന്‍ ചാവേര്‍ ആക്രമണം:പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: വസീറിസ്ഥാന്‍ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ വാദം തള്ളി വിദേശകാര്യ മന്ത്രാലയം. ശനിയാഴ്ചയാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയില്‍ പാകിസ്ഥാന്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഒരു ചാവേര്‍ ബോംബര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റിയത്.
ഈ ആ

ക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇന്ത്യയാണ് ആക്രമണത്തിന് പിന്നിലെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം ഇന്ത്യ തള്ളി. ജൂണ്‍ 28 ന് വസീറിസ്ഥാനില്‍ നടന്ന ആക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന തങ്ങള്‍ കണ്ടു. ഈ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ നിരസിക്കുന്നു.' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സിലെ തഒരു പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടതിന് പുറമെ 10 സൈനികര്‍ക്കും 19 സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു എന്ന് വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലെ ഒരു പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.