വിയന്നയില്‍ സായുധാക്രമണം;രണ്ടു പേർ കൊല്ലപ്പെട്ടു

വിയന്നയില്‍ സായുധാക്രമണം;രണ്ടു പേർ കൊല്ലപ്പെട്ടു

വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ സായുധാക്രമണം. ഒരു അക്രമി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആയുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. ആറ് വ്യത്യസ്തസ്ഥലങ്ങളില്‍ ആക്രമണം നടന്നതായാണ് വിവരം. അക്രമികള്‍ക്കായി പോലിസ് തെരച്ചില്‍ തുടരുകയാണ്. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്‌ഡൌണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു.

ലോക്ക്‌ഡൌണ്‍ നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വെടിവെപ്പ് ആരംഭിച്ചത്. ലോക്ഡൌണിന് മുമ്പുള്ള ദിനമായതിനാല്‍ തെരുവുകളില്‍ ആളുകള്‍ നിറഞ്ഞിരുന്നു. പരിക്കേറ്റവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. സംഭവം 'തീവ്രവാദ' ആക്രമണമാണെന്ന് തോന്നുന്നതായി ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി കാള്‍ നെഹമ്മര്‍ പറഞ്ഞു. പൊതുയിടങ്ങളില്‍നിന്നും പൊതുഗതാഗത സംവിധാനങ്ങളില്‍നിന്നും ജനങ്ങള്‍ മാറി നില്‍ക്കണമെന്ന പോലിസ് അഭ്യര്‍ഥന നെഹമ്മര്‍ ആവര്‍ത്തിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.