അമേരിക്ക: അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന്. കനത്ത പോരാട്ടമാണ് ഇരുസ്ഥാനാര്‍ഥികളും തമ്മില്‍ നടക്കുന്നത്. വൈസ് പ്രസിഡന്റ് പദത്തിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മൈക് പെന്‍സും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസും മത്സരിക്കുന്നു.
യുഎസ് കോണ്‍ഗ്രസിലെ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ ചില സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ഇലക്ടറല്‍ കോളജ് വോട്ടുകളാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. അത് അത്ര പെട്ടെന്ന് സാധ്യമാവില്ല. ഇത്തവണ കുറച്ച് ദിവസങ്ങള്‍ അതിനായി കാത്തിരിക്കേണ്ടി വരും, അടുത്ത വര്‍ഷം ജനുവരി 20നാണ് അടുത്ത പ്രസിഡന്‍റ് അധികാരത്തിലേറേണ്ടത്.