മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞു: ഷട്ടറുകള്‍ അടച്ചു; ഇടുക്കിയില്‍ നേരിയ വര്‍ധന

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞു: ഷട്ടറുകള്‍ അടച്ചു; ഇടുക്കിയില്‍ നേരിയ വര്‍ധന

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പില്‍ കുറവ്. 141.80 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ തുറന്നിരുന്ന ഒരു ഷട്ടര്‍ ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. 

നിലവില്‍ മൂന്നാം നമ്പര്‍ ഷട്ടര്‍ 10 സെന്റിമീറ്റര്‍ മാത്രമാണ് തുറന്നിരിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ജലനിരപ്പില്‍ കുറവ് വന്നത്. അതേസമയം ഇടുക്കിയിലെ‌ ജലനിരപ്പ് 2400.64 അടിയായി ഉയര്‍ന്നിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് പരമാവധി ജലം കൊണ്ടുപോകുന്നുണ്ട്. അതേസമയം, മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്‍ തമിഴ്നാടിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നല്‍കിയത്. വസ്തുതാ വിശദീകരണം നല്‍കാന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് ജലകമ്മിഷന്‍ നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.