അട്ടപ്പാടിയിലെ സ്ഥിതി ഗുരുതരം: 245 ഗര്‍ഭിണികള്‍ ഹൈ റിസ്‌ക്കില്‍ ഉള്‍പ്പെട്ടവരെന്ന് ആരോഗ്യ വകുപ്പ്

അട്ടപ്പാടിയിലെ സ്ഥിതി ഗുരുതരം: 245 ഗര്‍ഭിണികള്‍ ഹൈ റിസ്‌ക്കില്‍ ഉള്‍പ്പെട്ടവരെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അട്ടപ്പാടിയിലെ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. അട്ടപ്പാടിയില്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 ഗര്‍ഭിണികള്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗര്‍ഭിണികളായ 17 പേര്‍ അരിവാള്‍ രോഗികളാണെന്നും 115 പേര്‍ക്ക് ഹീമോഗ്ലോബിന്റെ അളവ് കുറവാണെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍ വ്യക്തമാക്കുന്നത്. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ കളക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് കണക്കുകള്‍ പരാമര്‍ശിച്ചു കൊണ്ട് യോഗത്തില്‍ അവതരിപ്പിച്ചു. ഹൈറിസ്‌ക് വിഭാഗത്തിലുള്ള 245 ഗര്‍ഭിണികളില്‍ 191 പേര്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ 90 പേര്‍ തൂക്ക കുറവുള്ളവരാണെന്നുമാണ് കണ്ടെത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.