യു.കെയില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് കോവിഡ്; സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു

യു.കെയില്‍ നിന്നെത്തിയ ഡോക്ടര്‍ക്ക് കോവിഡ്; സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26നാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.

നിലവില്‍ ഡോക്ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും മാറാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്.

ഇന്നാണ് സാമ്പിള്‍ ശേഖരിച്ച് അയച്ചത്. അതേസമയം ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന. ഈ കുടുംബത്തിന് കാര്യമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ല. അമ്മയ്ക്ക് മാത്രമാണ് ഇദ്ദേഹത്തില്‍ നിന്ന് കോവിഡ് ബാധിച്ചത്. ഇവരും നിരീക്ഷണത്തിലും ചികിത്സയിലും തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണങ്ങളും ആര്‍ക്കുമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.