'ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് രക്തസാക്ഷിയെ മാത്രമല്ല, മരിച്ച്‌ ജീവിക്കുന്ന കുടുംബാംഗങ്ങളെ കൂടിയാണ്': കെ.കെ രമ

'ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് രക്തസാക്ഷിയെ മാത്രമല്ല, മരിച്ച്‌ ജീവിക്കുന്ന കുടുംബാംഗങ്ങളെ കൂടിയാണ്': കെ.കെ രമ

തിരുവനന്തപുരം : തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്ന് ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ രമ.

'ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ച്‌ ജീവിക്കുന്ന കുടുംബാംഗങ്ങളെയും സൗഹൃദങ്ങളെയും കൂടെയാണെന്നും കെ.കെ രമ പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിമയത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കെ.കെ രമ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമയുടെ പ്രതികരണം.


അതേസമയം പി.ബി. സന്ദീപിന്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുനവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.