ജീവനെടുത്തുകൊണ്ടല്ല ആശയങ്ങളെ നേരിടേണ്ടത്: സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍

ജീവനെടുത്തുകൊണ്ടല്ല ആശയങ്ങളെ നേരിടേണ്ടത്: സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍

കൊച്ചി: തിരുവല്ലയില്‍ സിപിഎം പ്രാദേശിക നേതാവ് സന്ദീപിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്ത ആശയങ്ങളെ നേരിടേണ്ടത് ജീവനെടുത്തുകൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റവാളികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. തിരുവല്ലയിലെ ചാത്തങ്കരിയില്‍ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിക്കൊന്നത്.

നെഞ്ചില്‍ ഒന്‍പത് കുത്തേറ്റ സന്ദീപിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആഴത്തിലുള്ള മുറിവായതിനാല്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

എന്നാൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട നാല് പ്രതികളെ പൊലീസ് പിടികൂടി. ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് എന്നവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.