കോഴിക്കോട് , കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞചെലവിലുളള ടിക്കറ്റ് പ്രഖ്യാപിച്ച് എയർഇന്ത്യ.
ദുബായില്‍ നിന്നാണ് സർവ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുളളത്. ലഗേജിലോ ഹാന്‍ഡ് ബാഗേജിലോ മാറ്റമില്ലാതെ വാറ്റുള്‍പ്പടെയുളള നിരക്കാണിത്. സർവ്വീസുകള്‍ കോഴിക്കോട്ടേക്ക് നവംബർ 04,11,18,25, ഡിസംബർ 02,09,16,23,30 കണ്ണൂരിലേക്ക് നവംബർ 08,15,22,29, ഡിസംബർ 06,13,20,27 കൊച്ചിയിലേക്ക് നവംബർ 09,16,23,30, ഡിസംബർ 07,14,21,28 തിരുവനന്തപുരത്തേക്ക് നവംബർ 10,17,24, ഡിസംബർ 01,08,15,22,29 എയർ ഇന്ത്യയുടെ വെബ്സൈറ്റ് മുഖേനയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.