വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടാന്‍ സര്‍ക്കാരിന് ഭയം: എം.ടി രമേശ്

വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടാന്‍ സര്‍ക്കാരിന് ഭയം: എം.ടി രമേശ്

കോഴിക്കോട്: വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് ഭയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇതിന് ആരാണ് സര്‍ക്കാരിനെ തടസപ്പെടുത്തുന്നത് എന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് രമേശ് പറഞ്ഞു.

സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നതിനാലാണ് ഈ മലക്കം മറിച്ചില്‍. വാക്‌സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് പുറത്തുവിട്ട് അവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. അതേസമയം തിരുവല്ലയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തെ സിപിഎം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് എം.ടി രമേശ് ആരോപിച്ചു.

രക്തസാക്ഷിയെ കിട്ടിയ ആഹ്ലാദമാണ് സിപിഎമ്മിന്. പോലീസിനെ വിമര്‍ശിച്ചതിലൂടെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന പോലീസില്‍ പാര്‍ട്ടി സെക്രട്ടറിയ്ക്ക് വിശ്വാസമില്ലാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എം.ടി രമേശ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.