മോഡലുകളുടെ മരണം; സൈജുവിന്റെ ഫ്‌ളാറ്റില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി

മോഡലുകളുടെ മരണം; സൈജുവിന്റെ ഫ്‌ളാറ്റില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൈജു ഡിജെ പാര്‍ട്ടി നടത്തിയ ഫ്‌ളാറ്റുകളില്‍ പൊലീസ് പരിശോധന. ചെലവന്നൂരിലെ ഫ്‌ളാറ്റില്‍ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തി. ഫ്‌ളാറ്റില്‍ താമസിക്കുന്ന ടിപ്‌സനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചെലവന്നൂര്‍, മരട്, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന.

അതേസമയം തിരുവനന്തപുരം പൂവാര്‍ കരിക്കാത്ത് റിസോര്‍ട്ടില്‍ എക്സൈസ് പരിശോധന. ലഹരി പാര്‍ട്ടി നടന്നതായി കണ്ടെത്തി. റെയിഡില്‍ എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തു. ലഹരി പാര്‍ട്ടി നടന്നുവെന്ന സംശയത്തിലാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്.

ഇന്നലെ രാത്രി തുടങ്ങിയ പാര്‍ട്ടി ഇന്നു ഉച്ചവരെ നടന്നിട്ടുണ്ട്. നിര്‍വാണ എന്ന സംഘമാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.