ഒമിക്രോണ്‍: മുന്‍കരുതലോടെ കേരളം; നിരീക്ഷണത്തിന് വാര്‍ഡുതല സമിതികളെ ചുമതലപ്പെടുത്തും

 ഒമിക്രോണ്‍: മുന്‍കരുതലോടെ കേരളം; നിരീക്ഷണത്തിന് വാര്‍ഡുതല സമിതികളെ ചുമതലപ്പെടുത്തും

കൊച്ചി: ഒമിക്രോണ്‍ സാഹര്യം കണക്കാക്കി വിദേശങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ തദ്ദേശ സമിതികളുടെ കീഴില്‍ വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം വീണ്ടും ഊര്‍ജിതമാക്കും. ജാഗ്രതാ സമിതികള്‍ വഴി രോഗബാധിതരെ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. വാര്‍ഡുതല സമിതികള്‍ ഊര്‍ജിതമാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇപ്പോള്‍ വിദേശത്തു നിന്ന് എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണം. അതേസമയം റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റീനിലേക്ക് മാറ്റുന്നത്. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വാര്‍ഡുതല സമിതികള്‍ ഉറപ്പാക്കും.

പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലന്‍സിന്‍ പ്രത്യേക വാര്‍ഡുകളില്‍ എത്തിക്കും. ഇതിനായി '108' ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. നെഗറ്റീവായവര്‍ക്ക് അവരുടെ വാഹനത്തില്‍ വീടുകളില്‍ ക്വാറന്റീനിലേക്ക് പോകാം. ആ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.