ഓസ്ട്രിയൻ തീവ്രവാദി ആക്രമണം - പൈശാചികം; അപലപിച്ച് നരേന്ദ്രമോദി

ഓസ്ട്രിയൻ തീവ്രവാദി ആക്രമണം - പൈശാചികം; അപലപിച്ച്  നരേന്ദ്രമോദി

വിയന്ന : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമണത്തെ “പൈശാചികം " എന്ന് വിശേഷിപ്പിച്ചു, ഈ സംഭവം ഞെട്ടൽ ഉളവാക്കി താൻ അതീവ ദുഖിതനാണ് എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു . ഈ ദാരുണമായ സമയത്ത് ഇന്ത്യ ഓസ്ട്രിയയ്‌ക്കൊപ്പം നിൽക്കുന്നതായും അദ്ദേഹം അറിയിച്ചു.



ഇസ്ലാമിക തീവ്രവാദം ഒരു പൊതുശത്രുവാണ് ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ പ്രതികരിച്ചു.

തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 8 മണിക്ക് ശേഷം നടന്ന ആക്രമണത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. . പരിക്കേറ്റവരിൽ ഒരാൾ പോലീസുകാരനാണെന്ന് കരുതപ്പെടുന്നു. പരിക്കേറ്റവരിൽ ഏഴുപേർ ഗുരുതരാവസ്ഥയിലാണെന്ന് വിയന്ന മേയർ മൈക്കൽ ലുഡ്വിഗ് പറഞ്ഞു.


സെന്റ് റൂപർട്ട് പള്ളിക്ക് പുറത്ത് വച്ച് ഒരു ആക്രമണകാരിയെ പോലീസ് വെടിവച്ചു. റൈഫിൾ, ഹാൻഡ്‌ഗണുകൾ, വെടിമരുന്ന് എന്നിവ അയാളുടെ പക്കൽ ഉണ്ടായിരുന്നു. ഇയാളുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന ബെൽറ്റ് ബോംബ് വ്യാജമായിരുന്നു എന്ന് പോലീസ് അറിയിച്ചു.അക്രമിയെ പോലീസ് തിരിച്ചറിയുകയും അയാളുടെ വീട്ടിൽ തിരച്ചിൽ നടത്തുകയും ചെയ്തു .

ഓസ്ട്രിയൻ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള സീറ്റൻസ്റ്റെറ്റെൻഗാസെക്ക് സമീപമുള്ള ആറ് സ്ഥലങ്ങളിലാണ് അജ്ഞാതമായ നിരവധി വെടിവയ്പുകൾ നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.