ദുബായ് : യുഎഇയില്‍ ഇന്ന് 48 പേരില്‍ കോവിഡ് 19 രേഖപ്പെടുത്തി. 70 പേർ രോഗമുക്തി നേടി. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 742376 പേർക്കാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 737400 പേർ രോഗമുക്തി നേടുകയും ചെയ്തു. 2149 പേരാണ് മരിച്ചത്. 2827 ആണ് സജീവ കോവിഡ് കേസുകള്‍. 108.8 ദശലക്ഷം കോവിഡ് പരിശോധനകളാണ് യുഎഇയില്‍ ഇതുവരെ നടത്തിയിട്ടുളളത്. 307646 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 48 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.