ന്യൂസിലാൻഡിലെ പുതിയ ക്യാബിനറ്റിൽ വൈവിധ്യം നിറച്ച് ജസീന്ത

ന്യൂസിലാൻഡിലെ പുതിയ ക്യാബിനറ്റിൽ വൈവിധ്യം നിറച്ച് ജസീന്ത

ന്യൂസിലാൻഡ്: റെക്കോർഡ് ഭൂരിപക്ഷത്തിൽ ന്യൂസിലാൻഡിൽ അധികാരം നിലനിർത്തിയ ജസീന്തയുടെ ക്യാബിനറ്റ് വൈവിധ്യങ്ങൾക്കാണ് ഇപ്പോൾ ലോകം കൈയടി നൽകുന്നത്. സ്ത്രീകൾ,ആദിവാസികൾ, വിദേശ വംശജർ, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവർക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയാണ് മന്ത്രിസഭ രൂപീകരിചിരിക്കുന്നത്.

20 അംഗ മന്ത്രിസഭയിൽ എട്ടുപേർ സ്ത്രീകളാണ് എൽജിബിടി വിഭാഗത്തിൽ നിന്നും മൂന്ന് പേരും മന്ത്രിപദവി അലങ്കരിക്കും. മാവോറി ആദിവാസി വിഭാഗത്തിൽപ്പെട്ട നനയ്യ മഹൂർത്തയെയാണ് ജസീന്ത വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. 49.9 ശതമാനം വോട്ടുകൾ നേടിയാണ് ജസീന്തയുടെ ലേബർ പാർട്ടി ന്യൂസിലൻഡിൽ വീണ്ടും അധികാരത്തിലെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.