അബുദബി: യുഎഇയിലെ വിദ്യാലയങ്ങള്‍ ശൈത്യകാല അവധിക്കായി ഇന്ന് അടയ്ക്കും. ഡിസംബർ 12 മുതലാണ് അവധി ആരംഭിക്കുന്നത്. യുഎഇയില്‍ ജനുവരി മുതല്‍ ഞായറാഴ്ച വാരാന്ത്യ അവധിയായതിനാല്‍ ഇത്തവണ ജനുവരി മൂന്നിനായിരിക്കും സ്കൂളുകള്‍ വീണ്ടും ആരംഭിക്കുക.
ദുബായില്‍ സ്കൂളുകളിലെത്തിയുളള പഠനമാണ് പിന്തുടരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടികള്‍ സ്കൂളുകളിലെത്തി പഠനം നടത്തുന്നത്. അബുദബി ഉള്‍പ്പടെയുളള മറ്റ് എമിറേറ്റുകളില്‍ വേണമെങ്കില്‍ ക്ലാസുകളിലെത്തിയുളള പഠനമോ ഓണ്‍ലൈന്‍ പഠനമോ തെരഞ്ഞെടുക്കുന്നതിനുളള സൗകര്യം ഒരുക്കിയിരുന്നു.
ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ രണ്ടാം പാദം പൂർത്തിയായതിന് ശേഷമാണ് ശൈത്യകാല അവധിയെത്തുന്നത്. ജനുവരിയില്‍ വീണ്ടും തുടങ്ങുന്ന അധ്യയനം മാർച്ചിലെ വാർഷിക പരീക്ഷയോടെയാണ് അവസാനിക്കുക.