മോഹന്‍ലാലും ഇടവേള ബാബുവും തുടരും; ആശാ ശരത്തും ശ്വേത മേനോനും അമ്മ വൈസ് പ്രസിഡന്റുമാര്‍

മോഹന്‍ലാലും ഇടവേള ബാബുവും തുടരും; ആശാ ശരത്തും ശ്വേത മേനോനും അമ്മ വൈസ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം: താര സംഘടനയായ 'അമ്മ'യുടെ ഭരണചുമതലയിലേക്ക് വീണ്ടും മോഹന്‍ലാലും ഇടവേള ബാബുവും. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്.

21 വര്‍ഷം തുടര്‍ച്ചയായി ഇടവേള ബാബു സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സംഘടനയെ നയിക്കുന്നു. തിരഞ്ഞെടുപ്പ് 19ന് നടക്കാനിരിക്കെ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ പ്രസിഡന്റായും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിയിരുന്നു. ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും സിദ്ദിഖ് ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനവും വനിതകള്‍ക്കാണ് ആശാ ശരത്തും ശ്വേത മേനോനുമാണ് വൈസ് പ്രസിഡന്റുമാര്‍. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള തീയതി ഇന്നലെ അവസാനിച്ചതോടെയാണ് പ്രധാന സ്ഥാനങ്ങളിലേക്കൊന്നും എതിര്‍സ്ഥാനാര്‍ത്ഥി ഇല്ലാതെ ഔദ്യോഗിക പാനല്‍ അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരെ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കുന്നുണ്ട്. ബാബുരാജ്, നിവിന്‍ പോളി, സുധീര്‍ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാകും കമ്മിറ്റിയില്‍ ഉണ്ടാവുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.