ഷാർജയിൽ ഇന്ന് സൂര്യനുദിക്കുമോ?

ഷാർജയിൽ ഇന്ന് സൂര്യനുദിക്കുമോ?

ഷാർജ: മുംബൈ ഓപ്പണർമാരെ ആദ്യ പവർപ്ലേയിൽ തന്നെ പുറത്താക്കി സന്ദീപ് ശർമ. രോഹിത് 4, ഡീകോക്ക് 25, സൂര്യകുമാർ 36, കൃണാൽ 0, തിവാരി 1 റൺസെടുത്തുമാണ് പുറത്തായത്. 15 ഓവറിൽ മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുത്തു. ശർമ്മയും നദീമും 2 വിക്കറ്റ് വീതവും റഷീദ് ഖാൻ 1 വിക്കറ്റും വീഴ്ത്തി. ഇഷാനും പൊള്ളാർഡും ആണ് ഇപ്പോൾ ബാറ്റ് ചെയ്യുന്നത്.

ഐപിഎല്ലിൽ പ്ലേ ഓഫിൽ കടക്കുന്ന നാലാമത്തെ ടീമിനെ ഇന്നറിയാം. മുംബൈ ഇന്ത്യൻസിനെതിരെ വിജയം മാത്രം ലക്ഷ്യമിട്ട് സൺ റൈസേഴ്സ് ഹൈദരാബാദ് ഇറങ്ങുന്നു. മത്സരം ജയിച്ചാൽ ഹൈദരാബാദിന് പ്ലേ ഓഫിലെത്താം. പരാജയപ്പെടുകയാണെങ്കിൽ പുറത്താവും. അങ്ങനെയാണെങ്കിൽ ഹൈദരാബാദിനെ മറികടന്ന് കെ കെ ആർ പ്ലേ ഓഫിലെത്തും.

പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനവുമായി പ്ലേ ഓഫിലെത്തിയ മുംബൈക്ക് തോറ്റാലും ജയിച്ചാലും കണക്കാണ്. എന്നാൽ ഐപിഎൽ 2020ലെ ഏറ്റവും സന്തുലിതമായ ടീം അങ്ങനെ പെട്ടെന്ന് തോൽവി സമ്മതിക്കുന്നവരല്ല. അത് കൊണ്ട് തന്നെ പ്ലേ ഓഫിലെത്താൻ ഹൈദരാബാദ് വിയർക്കുമെന്ന് ഉറപ്പാണ്.

ടോസ് നേടിയ സൺ റൈസേഴ്സ് മുംബൈയെ ബാറ്റിങിന് അയച്ചു. നായകൻ രോഹിത് ശർമ തിരിച്ചെത്തിയതാണ് മുംബൈ ടീമിലെ പ്രധാനമാറ്റം. പേസർമാരായ ജസ്പ്രീത് ബുംറക്കും ട്രെൻറ് ബോൾട്ടിനും വിശ്രമം അനുവദിച്ചു. പാറ്റിൻസണും ധവാൽ കുൽക്കർണിയും കളിക്കും. രോഹിത് എത്തിയതോടെ ജയന്ത് യാദവ് പുറത്തായി. ഹൈദരാബാദ് ടീമിൽ ഒരു മാറ്റമാണുള്ളത്. അഭിഷേക് ശർമക്ക് പകരം പ്രിയം ഗാർഗ് കളിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.