മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കടന്ന ബാഴ്‌സലോണയ്ക്ക് ഇത്തവണ അടിതെറ്റി. ഗ്രൂപ്പ് ഇ യിലെ അവസാന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റതോടെ ബാഴ്‌സ നോക്കൗട്ട് കാണാതെ പുറത്തായി.
നാലു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ബാഴ്‌സയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. തോമസ് മുള്ളര്‍, ലിറോയ് സെയ്ന്‍, മുസൈലാ എന്നിവരാണ് ഗോളുകള്‍ നേടിയത്.
ഗൂപ്പ് ഇ യില്‍ ബയേണിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. ആറു മത്സരങ്ങളില്‍ പതിനെട്ട് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി അവര്‍ നോക്കൗട്ടില്‍ കടന്നു.
ബാഴ്‌സ ആറു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബാഴ്‌സലോണയ്ക്ക് ഇനി യൂറോപ്പ ലീഗ് കളിക്കാം. രണ്ട് ദശാബ്ദത്തിനുശേഷം ഇതാദ്യമായാണ് ബാഴ്‌സ യൂറോപ്പ ലീഗില്‍ കളിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രുവരി 15 മുതല്‍ 23 വരെ നടക്കും. രണ്ടാം പാദം മാര്‍ച്ച് എട്ട് മുതല്‍ പതിനാറുവരെയും അരങ്ങേറും.