കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്‍റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തി. നിഷയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ഞായറാഴ്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും നാലുദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. ഇരുവരുടെയും ആറാമത്തെ കുട്ടിയായിരുന്നു ഇത്.
സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് സുരേഷ് പെയിന്റിംഗ് തൊഴിലാളിയാണ്.

കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ ബക്കറ്റിലിടാന്‍ മൂത്തകുട്ടിയോടു താന്‍ പറഞ്ഞിരുന്നുവെന്ന് നിഷ നേരത്തെ മൊഴി നല്‍കിയിരുന്നു. നിഷ കാല്‍ തളര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.