പനാജി: ഐ.എസ്.എല്ലില്‍ ഇന്നലെ നന്ന മത്സരത്തില്‍ ഒഡിഷ ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി.
ജോനാഥാന്‍ ഡി ജീസസാണ് 81-ാം മിനിട്ടില്‍ ഒഡിഷയുടെ വിജയ ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന് നിരവധി അവസരങ്ങള്‍ മത്സരത്തില്‍ കിട്ടിയെങ്കിലും അതൊന്നും മുതലാക്കാന്‍ അവര്‍ക്കായില്ല.
സീസണില്‍ ഒഡീഷയുടെ മൂന്നാം ജയമാണിത്. വിജയത്തോടെ ഒഡീഷ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.