സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലാക്കിയെന്ന് വി.ഡി സതീശന്‍; പിണറായിവത്കരണമെന്ന് കെ. മുരളീധരന്‍

സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലാക്കിയെന്ന് വി.ഡി സതീശന്‍; പിണറായിവത്കരണമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: സര്‍വകലാശാലകളെ സര്‍ക്കാര്‍ പാര്‍ട്ടി സെല്ലാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള ചരിത്രത്തിലെ ഏറ്റവും അപമാനകരമായ രാഷ്ട്രീയ ഇടപെടലാണിതെന്നും പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് ഇതിലും ഭേദമെന്നും അദ്ദേഹം വിമര്‍ശിച്ചു.

നിയമനം സിപിഎം ബന്ധമുള്ളവര്‍ക്ക് മാത്രമാണ്. എല്ലായിടത്തും പാര്‍ട്ടിക്കാരെ കുത്തി നിറയ്ക്കുകയാണ്. വിസിയുടേത് അടക്കമുള്ള നിയമനങ്ങള്‍ മരവിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ്വത്കരിക്കപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം.പി ആരോപിച്ചു. സര്‍വകലാശാലകള്‍ പിണറായിവത്കരിക്കുകയാണ്. ഗവര്‍ണര്‍ക്ക് പോലും സഹികെട്ടു.

നടപടിയെടുക്കാനുള്ള ചുമതല അദ്ദേഹത്തിനുണ്ട്. ചാന്‍സിലറായി തുടരാന്‍ ഗവര്‍ണര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇത്തരം തോന്ന്യാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.