വന്ദേഭാരത് എട്ടാം ഘട്ടം: കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍

വന്ദേഭാരത് എട്ടാം ഘട്ടം: കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍

ദില്ലി: വന്ദേഭാരത് മിഷന്റെ എട്ടാം ഘട്ടത്തിൽ കുവൈറ്റിൽ നിന്ന് 112 വിമാനങ്ങൾ സർവീസ് നടത്തും. ഇൻഡിഗോ എയർലൈൻസ് കേരളത്തിലേക്ക് 18 സർവീസുകൾ നടത്തും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 1,06,000 ഇന്ത്യക്കാർ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

   എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളാണ് കുവൈത്തിൽ നിന്നും സർവീസ് നടത്തുന്നത്. കേരളത്തിലേക്ക് 18 സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നവംബർ 3നും 26നും ഇടയിൽ കൊച്ചിയിലേക്ക് അഞ്ചും, കോഴിക്കോടേക്ക് ഏഴും,കണ്ണൂരിലേക്കു നാലും, തിരുവനന്തപുരത്തേക്ക് രണ്ടും വിമാനങ്ങളുമാണ് സർവീസ് നടത്തുക. എംബസ്സിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ 146000 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അതിനിടെ ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളുടെ വിലക്ക് നീക്കുന്ന കാര്യം തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും ചർച്ചയായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.