ന്യൂസ്‌ലാൻഡിൽ താമസിക്കുന്ന പതിനൊന്നു വയസ്സുകാരി കൊച്ചു മിടുക്കി നൈഗ സനു പാടി അഭിനയിച്ച പുതിയ ആൽബമാണ് 'ജീവാംശം'. പിറക്കാൻ കൊതിച്ചിട്ടും പിഴുതെറിയപ്പെട്ട കുഞ്ഞു മാലാഖമാർക്കായി സമർപ്പിച്ചിരിക്കുന്ന ഈ ആൽബത്തിൽ ജീവന്റെ മഹത്വം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.ദൈവത്തിന്റെ ദാനമായ ഓരോ കുഞ്ഞും സംരക്ഷിക്കപ്പെടണം എന്നും ഒരു കുഞ്ഞും ആർക്കും ഒന്നിനും തുടസ്സമാവില്ല എന്നുമാണ് ഈ ആൽബത്തിൽ പറഞ്ഞു വയ്ക്കാൻ ശ്രമിച്ചിരിക്കുന്നത്. ജീവന്റെ സംരക്ഷണത്തിന്റെ മനോഹരമായ സന്ദേശം നൽകുന്ന ഈ ആൽബം പൂർണമായും ന്യൂസ്‌ലാൻഡിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്.അനിൽ പറവൂരിന്റെ വരികൾക്ക് ഷിജോ കുര്യൻ സംഗീതം നൽകിയിരിക്കുന്നു. സംവിധാനം നിർവഹിച്ചിരിക്കുന്നത് അർജുൻ ഭാസ്കർ.ചിത്രീകരണം ഷെലിൻ ഷെൽസും എഡിറ്റിങ്, ബിജിഎം ശങ്കർ നാരായണനും നിർവഹിച്ചിരിക്കുന്നു.
