പി.ജി ഡോക്ടര്‍മാരുടെ സമരം: ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ സംഘടനകള്‍; നാളെ ഒപി, ഐപി സേവനങ്ങള്‍ ബഹിഷ്‌കരിക്കും

പി.ജി ഡോക്ടര്‍മാരുടെ സമരം: ഐക്യദാര്‍ഢ്യവുമായി കൂടുതല്‍ സംഘടനകള്‍; നാളെ ഒപി, ഐപി സേവനങ്ങള്‍ ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പി.ജി ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളേജ് അധ്യാപകരടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. കെജിഎംസിടിഎ നാളെ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചു. ഒപി, ഐപി സേവനങ്ങള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനം.

പിജി വിദ്യാര്‍ത്ഥികളുടെ സമരം തുടരുന്നതിനാല്‍ കുറവ് നികത്താന്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ പോസ്റ്റ് ചെയ്യുന്നതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഴ്‌സിങ് കോളേജ് എസ്എഫ്‌ഐ യൂണിറ്റാണ് പ്രതിഷേധം അറിയിച്ചത്. തിങ്കളാഴ്ച ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്മാരും രംഗത്ത് വന്നു. അത്യാഹിതം, കോവിഡ് ഒഴികെ മറ്റെല്ലാ ഡ്യൂട്ടികളും തിങ്കളാഴ്ച ഇവര്‍ ബഹിഷ്‌കരിക്കും.

സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും ചര്‍ച്ചകള്‍ക്ക് ഇതുവരെ വഴിയൊരുങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം അടക്കം കോവിഡൊഴികെ എല്ലാ ചികിത്സാ വിഭാഗങ്ങളും ബഹിഷ്‌കരിച്ചുള്ള സമരം മൂന്നാം ദിവസത്തിലേക്കാണ് കടക്കുന്നത്. സമരത്തെ തുടര്‍ന്ന് പ്രധാന ചികിത്സാ വിഭാഗങ്ങളും ശസ്ത്രക്രിയകളും പരിമിതപ്പെടുത്തിയ നിലയിലാണ്. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ നാളെ തുടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.