ഫാ. ബിജു പണിക്കപ്പറമ്പിലിന്റെ മാതാവ് റീത്താമ്മ വർക്കി നിര്യാതയായി

ഫാ. ബിജു പണിക്കപ്പറമ്പിലിന്റെ മാതാവ് റീത്താമ്മ വർക്കി നിര്യാതയായി

കൊച്ചി :  പണിക്കപറമ്പിൽ വർക്കിയുടെ ഭാര്യ ശ്രീമതി റീത്താമ്മ (81 വയസ്സ്) നിര്യാതയായി. ശവസംസ്‌കാരം ചൗക്ക (എലിഞ്ഞിപ്ര ) സെ. മേരീസ് ലൂർദ് പള്ളിയിൽ വച്ച് നാളെ (13 ഡിസംബർ 2021) വൈകുന്നേരം 3.30 ന് നടത്തപ്പെടും.

മക്കൾ ജെയിംസ്, ടോമി, ഷേർലി, ജിജി, സി. ടെസ്‌നി MSJ , ഫാ. ബിജു പണിക്കപ്പറമ്പിൽ OFM Cap, മരുമക്കൾ ജെസ്സി,റോസി, ജാൻസി.

ഫാ. ബിജു (അലോഷ്യസ്) പണിക്കപ്പറമ്പിൽ കപ്പൂച്ചിൻ യുഎ ഇ യിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളായ ഫുജൈറ, ഷാർജ, ജബൽ അലി എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. യുഎഇ കരിസ്മാറ്റിക്ക് നവീകരണത്തിന്റെ മലയാളം വിഭാഗത്തിന്റെ ഡയറക്ടർ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കല്യാൺ രൂപതയിലെ ഉല്ലാസ് നഗർ സെ. പോൾ , ബദലാപ്പൂർ സെ. മേരീസ് ദേവാലയത്തിലും ഇടവക വികാരിയായി സേവനം ചെയ്യുന്നു.

അദ്ദേഹത്തിന്റെ മാതാവിന്റെ നിര്യാണത്തിൽ കാരിസ് ഇന്റർനാഷണൽ മെമ്പർ ഷെവലിയാർ സിറിൾ ജോൺ, യു എ ഇ സി സി എസ് ടി മുൻ കോർഡിനേറ്റർ ജോസ് ആന്റണി, ഗ്ലോബൽ മീഡിയ സെൽ ചീഫ് ഗ്ലോബൽ കോർഡിനേറ്റർ ലിസി ഫെർണാണ്ടസ്‌ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.