മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേരള കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് ഉപവാസ സമരം ഇന്ന്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേരള കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് ഉപവാസ സമരം ഇന്ന്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യവുമായി കേരള കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് ഉപവാസ സമരം ഇന്ന്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഉപവാസ സമരം.

പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എയും സംസ്ഥാന നേതാക്കളും സമരത്തില്‍ പങ്കെടുക്കും. മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നും ജനലക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്.

അതേസമയം മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ ഹര്‍ജിക്കെതിരെ തമിഴ്‌നാട് ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. കേസ് നാളെ പരിഗണിക്കാനാണ് സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി തമിഴ്‌നാട് ഇന്നുതന്നെ മറുപടി സത്യവാങ്മൂലം നല്‍കിയേക്കും. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.