കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍; സ്‌കൂളുകള്‍ പൂര്‍ണമായും ഉടന്‍ തുറക്കില്ല

കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍; സ്‌കൂളുകള്‍ പൂര്‍ണമായും ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഉത്സവങ്ങളും പൊതു ചടങ്ങുകളും നടത്താന്‍ ഇളവുകള്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

തുറന്ന ഇടങ്ങളിലെ പരിപാടികളില്‍ 300 പേര്‍ക്ക് വരെ ഇനി മുതല്‍ പങ്കെടുക്കാം. ഹാളുകളില്‍ 150 പേര്‍ക്ക് വരെയാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ നിലവിലെ സ്ഥിതി തുടരും. എന്നാല്‍, സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരില്‍ പൊതു ധാരണയുണ്ടാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.