ദുബായ്: സൗദി അറേബ്യയില്‍ ആരംഭിക്കുന്ന ഗള്‍ഫ് കോർപ്പറഷന്‍ കൗണ്‍സിലിന്‍റെ 42 മത് ഉച്ചകോടിയില്‍ യുഎഇയില്‍ നിന്നുളള നയപ്രതിനിധി സംഘത്തെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നയിക്കും.
ജിസിസി രാജ്യങ്ങളിലെ സുരക്ഷയാണ് ഇത്തവണത്തെ പ്രധാന അജണ്ടയെന്ന് സൗദി വിദേശ കാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫർഹാനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്നാണ് ഉച്ചകോടി ആരംഭിക്കുന്നത്.