കോഴിക്കോട്: പണം വച്ച് ചീട്ടുകളിച്ചതിന് എസ്.ഐ പിടിയിലായി. കോഴിക്കോട് സിറ്റി പൊലീസ് ഗ്രേഡ് എസ്.ഐ വിനോദാണ് കാക്കൂര്‍ പൊലീസിന്റെ പിടിയിലായത്.
കക്കോടിയ്‌ക്കടുത്ത് ചീട്ടുകളിക്കവെ രണ്ട് ദിവസം മുന്‍പാണ് വിനോദിനെ പൊലീസ് പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ വകുപ്പ്തല നടപടിയ്‌ക്ക് റൂറല്‍ എസ്.പി ശുപാര്‍ശ ചെയ്‌തു.
അതേസമയം ഇന്നലെ കണ്ണൂരില്‍ മോഷണകേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡുപയോഗിച്ച് പണം തട്ടിയതിന് തളിപറമ്പ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ.എന്‍ ശ്രീകാന്തിനെ പിരിച്ചുവിട്ടിരുന്നു.