ബോളിവുഡ് നടന്‍ വിജയ് റാസ് അറസ്റ്റില്‍

ബോളിവുഡ് നടന്‍ വിജയ് റാസ് അറസ്റ്റില്‍

ഗോണ്ടിയ: സിനിമ ചിത്രീകരണത്തിനിടെ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബോളിവുഡ് നടന്‍ വിജയ് റാസ് അറസ്റ്റില്‍. കോടതി പിന്നീടു ജാമ്യം അനുവദിച്ചു. വിദര്‍ഭ മേഖലയിലെ ഗോണ്ടിയ ജില്ലയില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് അറസ്റ്റ്.

വിദ്യാ ബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം അരങ്ങേറിയത്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് നടന്റെ അറസ്റ്റ്. മധ്യപ്രദേശില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയെയാണ് വിജയ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കെക്യൂ, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വിജയ് രാസ് അഭിനയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി ഗോണ്ടിയ അ‍ഡീഷണല്‍ എസ്പി അതുല്‍ കുല്‍ക്കര്‍ണി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.