മനാമ: ബഹ്റൈനില്‍ കോവിഡ് -19 വാക്സിന് ചൊവ്വാഴ്ച മുതല്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകർക്കാണ് അടിയന്തര ഘട്ടങ്ങളില്‍ വാക്സിന് നല്‍കുന്നത്. ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഇദ് അസ്സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്.ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗാമായാണ് അനുമതി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. യു.എ.ഇയിലെ ജി42 കമ്പനിയുമായി സഹകരിച്ചാണ് വാക്സിന് ലഭ്യമാക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ യു.എ.ഇ അറിയിച്ചിരുന്നു. കോവിഡ് -19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബഹ്റൈനില്‍ തുടരുകയാണ്. 7700 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്സിന് പരീക്ഷണം നടക്കുന്നത്. നേരത്തേ നടന്ന ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളില്‍ വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗത്തിന് അനുമതി നല്‍കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെയും മെഡിക്കല്‍ സംഘത്തിന്റെയും കര്‍ശന മേല്‍നോട്ടത്തിലായിരിക്കും വാക്സിന് നല്‍കുക.