റിയാദ് : കോട്ടയം അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശി ബെന്നി ആന്റണി ചക്കാലക്കൽ (വയസ്സ് 53) റിയാദിൽ അന്തരിച്ചു. റിയാദ് മലാസിലുള്ള മനാർ സലാം പ്രിന്റിങ് പ്രസ് മാനേജറായി അദ്ദേഹം ജോലി ചെയ്യുകയായിരുന്നു.
രാത്രിയിൽ ഉറക്കത്തിൽ മരണം സംഭവിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യ സ്മിതാ ബെന്നി സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്നു. മക്കൾ ആന്റണി ബെന്നി , എമിലിൻ ബെന്നി, എഡ്വിൻ ബെന്നി. കുടുംബം കൊറോണ വ്യാപനത്തിന് മൂൻപാണ് നാട്ടിലേയ്ക്ക് പോയത്. പരേതന്റെ സഹോദരങ്ങളായ സിബി ആന്റണി, ടോമി ആന്റണി എന്നിവർ റിയാദിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. റിയാദിലുള്ള സഹോദരൻ സിബിച്ചനെ ബന്ധപ്പെടാനുള്ള നമ്പർ +966500599297