മസ്കറ്റ്: കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്നതിനാല്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടന്ന് ഒമാന്‍. പളളികളിലും ഹാളുകളിലും പൊതു സ്ഥലങ്ങളിലും വിവാഹമുള്‍പ്പടെയുളള പൊതു ചടങ്ങുകള്‍ക്ക് സുപ്രീം കമ്മിറ്റി വിലക്കേർപ്പെടുത്തി. തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
രാജ്യത്ത് ഇതുവരെ രണ്ടുപേരിലാണ് ഒമിക്രോണ്‍ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ ഒമാന്‍ കടുപ്പിച്ചത്. രാജ്യത്ത് കോവിഡ് കേസുകളിലും വർദ്ധനയുണ്ടായിട്ടുണ്ട്.