അബുദബിയിലേക്കുളള പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങള്‍ 19 മുതല്‍ പ്രാബല്യത്തില്‍

അബുദബിയിലേക്കുളള പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങള്‍ 19 മുതല്‍ പ്രാബല്യത്തില്‍

അബുദബി: യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പുതുക്കി. എമിറേറ്റിലെത്തുന്നവർക്ക് കോവിഡ് 19 ലക്ഷണങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രത്യേക പരിശോധനയുണ്ടാകുമെന്ന് അബുദബി അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. എമിറേറ്റിലെ പ്രവേശന കവാടത്തിലുളള ഇഡിഇ സ്കാനറുപയോഗിച്ചാകും പരിശോധന. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തില്‍ നിന്ന് ആന്‍റിജന്‍ പരിശോധന നടത്തും. 20 മിനിറ്റിനുളളില്‍ ഇതിന്‍റെ ഫലം ലഭ്യമാകും.

ഡിസംബർ 19 മുതലാണ് നിബന്ധനകള്‍ പ്രാബല്യത്തിലാവുക. ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായാല്‍ അബുദബിയില്‍ താമസിക്കുന്നവരാണെങ്കില്‍ ആരോഗ്യമാ‍ർഗനിർദ്ദേശങ്ങള്‍ പാലിച്ച് വീട്ടിലേക്കോ അതല്ലെങ്കില്‍ അനുയോജ്യമായ താമസയിടത്തേക്കോ മാറ്റും.മറ്റ് ഏതെങ്കിലും എമിറേറ്റില്‍ നിന്നുളളവരാണെങ്കില്‍ വന്ന എമിറേറ്റിലേക്ക് തിരിച്ചുപോകാം. അതത് എമിറേറ്റിലെ ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിക്കുകയും വേണം.


അല്‍ ഹോസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിലനില്‍ക്കുന്നവരും ഇഡിഇ സ്കാനിംഗിന് വിധേയരാകണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.