തിരുവനന്തപുരം: രണ്ടു മണിക്കൂറോളം മന്ത്രിയുടെ ഓഫിസില്‍ കാത്തിരുന്നിട്ടും കൂടിക്കാഴ്ചയ്ക്കു തയാറാകാതെ മന്ത്രി വി. അബ്ദുറഹിമാന്‍. സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനു 16 ദിവസമായി സമരം ചെയ്യുന്ന കായികതാരങ്ങളുടെ പ്രതിനിധികളാണ് മന്ത്രിയെ കാത്ത് മണിക്കൂറുകളോളം കാത്തിരുന്നത്. ചര്‍ച്ചയ്ക്കു വിളിച്ചിട്ടാണു വന്നതെന്നു കായികതാരങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ 16നു ശേഷം താന്‍ തിരുവനന്തപുരത്തുണ്ടാകുമെന്നും എപ്പോള്‍ വേണമെങ്കിലും വന്നു കാണാമെന്നു പറഞ്ഞതല്ലാതെ ചര്‍ച്ചയ്ക്കു സമയം നല്‍കിയിട്ടില്ലെന്നാണു വിഷയത്തില്‍ മന്ത്രി അബ്ദുറഹിമാന്റെ പ്രതികരണം.
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് അഞ്ചു പ്രതിനിധികള്‍ മന്ത്രിയുടെ ഓഫിസില്‍ കാത്തിരുന്നത്. മന്ത്രി അപമാനിച്ചെന്നും സമരം കടുപ്പിക്കുമെന്നും അറിയിച്ചിരിക്കുകയാണ് സമരക്കാര്‍.