വിയന്ന വെടിവെയ്പ് : അക്രമി മുൻ ജയിൽമോചിതൻ

വിയന്ന വെടിവെയ്പ് : അക്രമി  മുൻ ജയിൽമോചിതൻ

വിയന്ന : ഇസ്ലാമിക തീവ്രവാദി ഓസ്ട്രിയയിൽ നടത്തിയ നരനായാട്ടിനോട് അനുബന്ധിച്ച് ഓസ്ട്രിയൻ പോലീസ് നിരവധി റെയ്ഡുകൾ നടത്തി 14 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രിയയിലെ ജയിലിൽ നിന്ന് മോചിതനായ 20 കാരനായ ഈ തീവ്രവാദി തനിച്ചാണ് വെടിവെച്ചത് എന്ന് പോലീസ് ഇപ്പോൾ കരുതുന്നു .നാലു പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .

രണ്ടാമത്തെ ആക്രമണകാരി ഉൾപ്പെട്ടതായി ഒരു സൂചനയും ഇല്ലെങ്കിലും അത് തള്ളിക്കളയാനാവില്ല. എന്നാണ് ആഭ്യന്തരമന്ത്രി കാൾ നെഹമ്മർ പറഞ്ഞത് എന്താണ് സംഭവിച്ചതെന്ന് 20,000 ഓളം മൊബൈൽ ഫോൺ വീഡിയോകൾ പോലീസ് ഇപ്പോഴും വിലയിരുത്തിയിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിന് പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഗ്രൂപ്പ് ആണെന്ന് ഇന്നലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ അവർ അവകാശപ്പെട്ടു .

യുദ്ധഭൂമിയായ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേരാൻ ശ്രമിച്ചതിന് 2019 ഏപ്രിലിൽ ഇയാളെ ജയിലിലടച്ചതായി ആഭ്യന്തര മന്ത്രി കാൾ നെഹമ്മർ പറഞ്ഞു. ഇയാൾ നോർത്ത് മാസിഡോണിയയിൽ നിന്നും ഓസ്ട്രിയയിൽഅഭയാർത്ഥിയായി എത്തിയതാണ്. ഓസ്ട്രിയൻ, മാസിഡോണിയൻ പൗരത്വം ഇദ്ദേഹത്തിനുണ്ട് . തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ഉണ്ട് എന്ന് പോലീസ് സംശയിക്കുന്നു .


ഓസ്ട്രിയയിൽ മൂന്ന് ദിവസത്തെ ദേശീയ വിലാപം ആരംഭിച്ചു.പതാകകൾ പകുതി താഴ്ത്തി കെട്ടി - ഇന്ന് സ്‌കൂളുകളിൽ ഒരു മിനിറ്റ് നിശബ്ദത പാലിക്കും.

യു കെ , യൂറോപ്പിലെ തീവ്രവാദി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് .

ഓസ്ട്രിയൻ തീവ്രവാദി ആക്രമണം - പൈശാചികം; അപലപിച്ച് നരേന്ദ്രമോദി



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.